അയ്യായിരത്തോളം പുസ്തകങ്ങളും ഏതാനും ആനുകാലികങ്ങളുമായി 2013-ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ ഏകദേശം 45000 ല്‍ അധികം പുസ്തകങ്ങളും 100 ല്‍ അധികം ആനുകാലികങ്ങളും ലഭ്യമാണ്. പൂസ്തകങ്ങള്‍ കൂടാതെ ക്ലാസിക് കലകള്‍, സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ഡി.വി.ഡി.കളുടെ ശേഖരം, മലയാളത്തിലെ മുഖ്യധാരാ ആനുകാലികങ്ങളുടെ പഴയ ലക്കങ്ങളുടെ ശേഖരം, പൗരാണിക പുസ്തകങ്ങളുടെ ശേഖരം, ഡിജിറ്റല്‍ ലൈബ്രറി, കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ലൈബ്രറി സേവനങ്ങള്‍, JSTOR ഡാറ്റാബേസ് സബ്സ്ക്രിപ്ഷന്‍,ഓണ്‍ലൈന്‍ കാറ്റലോഗ് എന്നിവ മലയാളസര്‍വകലാശാല ലൈബ്രറിയുടെ പ്രത്യേകതകളാണ്.
ലൈബ്രറി സംബന്ധമായ എല്ലാ വിധ സഹായങ്ങള്‍ക്കും ഞങ്ങളെ ബന്ധപ്പെടുക.