തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല

ലൈബ്രറി നിയമാവലി

1. ലൈബ്രറി സമയം

ലൈബ്രറി പ്രവര്‍ത്തന സമയം അതാത് കാലങ്ങളിലെ നിര്‍വാഹകസമിതി തീരുമാനത്തിന് വിധേയമായിട്ടായിരിക്കും. നിലവില്‍ താഴെ പറയുന്ന സമയക്രമം പാലിച്ച് ലൈബ്രറി പ്രവര്‍ത്തിക്കുന്നതാണ്..

രാവിലെ 9 മണി മുതല്‍ വൈകീട്ട് 9 മണി വരെ (പ്രവൃത്തി ദിനങ്ങളില്‍)

ശനിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ (രണ്ടാം ശനി അവധിയായിരിക്കും)

ലൈബ്രറി അടയ്ക്കുന്നതിന് അര മണിക്കൂർ മുമ്പ് ലൈബ്രറി സർക്കുലേഷൻ കൗണ്ടർ അടയ്ക്കുന്നതാണ്.

2. ലൈബ്രറി അംഗത്വവും പ്രവേശനവും

(i)ലൈബ്രറി അംഗങ്ങള്‍ക്ക് മാത്രമേ ലൈബ്രറിയിലേക്ക് പ്രവേശനം അനുവദിക്കുകയൂള്ളൂ. അംഗത്വമില്ലാത്ത പുറത്ത് നിന്ന് വരുന്നവര്‍ക്ക് അവരുടെ സന്ദര്‍ശന ഉദ്ദ്യേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കുന്നതിന് ലൈബ്രേറിയന് അധികാരമുണ്ടായിരിക്കുന്നതാണ്. ലൈബ്രേറിയന്റെ അസാന്നിദ്ധ്യത്തില്‍ സര്‍വകലാശാല ചുമതലപ്പെടുത്തിയിട്ടുള്ള ലൈബ്രറി ഉദ്ദ്യോഗസ്ഥന് പ്രവേശനകാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. കാരണം കാണിക്കാതെ തന്നെ പ്രവേശനം നരസിക്കുവാനുള്ള അധികാരം മേല്‍പറഞ്ഞ ഉദ്ദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

(ii) ലൈബ്രറിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഗേറ്റ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തേണ്ടതും തിരിച്ചറിയല്‍ രേഖ കൗണ്ടറില്‍ കാണിക്കേണ്ടതുമാണ്.

(iii) താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ലൈബ്രറി അംഗത്വത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.

a) സർവ്വകലാശാലയിൽ പ്രവേശനം നടത്തിയിട്ടുള്ള വിദ്യാർത്ഥികൾ

b) സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന എല്ലാ വിഭാഗം അധ്യാപകർ

c) സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാർ

d) സർവ്വകലാശാലയ നിർവ്വാഹകസമിതി, പൊതുസഭാ അംഗങ്ങൾ

e) പഠനബോർഡ് അംഗങ്ങൾ

f) വൈസ്ചാന്‍സലര്‍ നിര്‍ദ്ദേശിക്കുന്ന മറ്റുള്ളവര്‍

(iv) ലൈബ്രറി അംഗത്വത്തിനുളള അപേക്ഷാ ഫോറം ലൈബ്രറിയില്‍ നിന്ന് ലഭിക്കുന്നതാണ്. സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയു അപേക്ഷകള്‍ അതാത് വകുപ്പ് തലവന്മാര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. പൊതുസഭാ അംഗങ്ങള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, പഠനബോര്‍ഡ് അംഗങ്ങള്‍ എന്നിവരുെട അപേക്ഷകള്‍ രജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

(v) വിദ്യാർത്ഥികളുടെ അംഗത്വ കാലാവധി സർവ്വകലാശാലയിൽ അവർ പഠനം നടത്തുന്ന കാലാവധിക്ക് തുല്യമായിരിക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും അംഗത്വ കാലാവധി അവർ സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന കാലയളവിന് തുല്യമായിരിക്കും. നനിര്‍വാഹകസമിതി, പൊതുസഭാ, പഠനബോര്‍ഡ് എന്നിവയിലെ അംഗങ്ങളുടെ ലൈബ്രറി അംഗത്വ കാലാവധി പ്രസ്തുത സമിതികളുടെ കാലാവധിക്ക് തുല്യമായിരിക്കും.

(vi) അംഗത്വമെടുക്കുന്നവര്‍ക്ക് താഴെ പറയുന്ന നിരക്കുകളിലുള്ള അംഗത്വ നിക്ഷേപം ബാധകമാണ്:

a) വിദ്യാർത്ഥികൾ: 500/-

b) അധ്യാപകർ: 500/-

അംഗത്വം അവസാനിപ്പിക്കുന്ന സമയത്ത് അംഗത്വ നിക്ഷേപം തിരികെ നൽകുന്നതാണ്.

(vii) രണ്ടോ അതിലധികമോ കാറ്റഗറികള്‍ പ്രകാരം അംഗത്വത്തിന് അര്‍ഹയുള്ളവര്‍ക്ക് ഏതെങ്കിലും ഒരു കാറ്റഗറിയില്‍ മാത്രമേ അംഗത്വം അനുവദിക്കുകയൂള്ളൂ.

(viii) അംഗത്വ കാലയളവിൽ വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവയിൽ മാറ്റങ്ങളുണ്ടാകുന്ന പക്ഷം അംഗങ്ങൾ നിർബന്ധമായും ലൈബ്രറിയെ വിവരം അറിയിക്കണ്ടതാണ്.

(ix) താൽക്കാലിക അംഗത്വം: ഏതെങ്കിലും തരത്തിലുള്ള അക്കാദമിക ആവശ്യങ്ങള്‍ക്ക് ലൈബ്രറിയിലെത്തുന്ന മറ്റു സര്‍വകലാശാലകളിലെ ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുസ്തകങ്ങള്‍, ജേണലുകള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന് ഒരു ദിവസത്തേക്ക് താത്കാലിക അംഗത്വം നല്‍കുന്നതിന് ലൈബ്രേറിയന്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതലയുളള ലൈബ്രറി ഉദ്ദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കുന്നതാണ്. താത്കാലിത അംഗങ്ങള്‍ക്ക് ഒരു കാരണവശാലും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതല്ല.

3. ലോൺ നിബന്ധനകൾ

(i) അംഗങ്ങൾക്ക് താഴെ പറയും പ്രകാരം പുസ്തകങ്ങൾ കടമെടുക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

a) പി.ജി. വിദ്യാർത്ഥികൾ: 6 പുസ്തകങ്ങൾ

b) എം.ഫിൽ. വിദ്യാർത്ഥികൾ: 8 പുസ്തകങ്ങൾ

c) പി.എച്ച്ഡി. വിദ്യാർത്ഥികൾ: 10 പുസ്തകങ്ങൾ

d) അധ്യാപകർ: 15 പുസ്തകങ്ങൾ

e) അനധ്യാപക ജീവനക്കാർ: 4 പുസ്തകങ്ങൾ

f) മറ്റുള്ളവർ: 2 പുസ്തകങ്ങൾ

(ii) എല്ലാ വിഭാഗം അംഗങ്ങൾക്കും വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെ കാലാവധി 30 ദിവസമായിരിക്കും.

(iii) ഒരു മാസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആവശ്യമാണങ്കിൽ പ്രസ്തുത പുസ്തകത്തിന് മറ്റു ആവശ്യക്കാരില്ലങ്കിൽ പുസ്തകങ്ങളുടെ ലോൺ കാലാവധി 30 ദിവസത്തിന് കൂടി പുതുക്കാവുന്നതാണ്. ഇങ്ങനെ ഒരു പുസ്തകം തടര്ച്ചയായി രണ്ട് തവണ പുതുക്കി എടുക്കാവുന്നതാണ്.

(iv)പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം ഒരു പുസ്തകത്തിന് കാലാവധിക്ക് ശേഷമുള്ള ഒരു ദിവസം മുതല്‍ ഒരാഴ്ചത്തേക്ക് 5 രൂപ നിരക്കില്‍ എല്ലാ വിഭാഗം അംഗങ്ങള്‍ക്കും പിഴ ബാധകമാണ്.